വർക്കല: സി.ഐ.ടി.യു വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു സ്ഥാപക ദിനാചരണം നടന്നു.വർക്കല മൈതാനത്ത് സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.സത്യദേവൻ പതാകയുയർത്തി. ദിനാചരണത്തിന്റെ ഭാഗമായി വർക്കല റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിൽ നടന്ന ശുചീകരണ പ്രവർത്തനം സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് അഡ്വ.കെ.ആർ.ബിജു,വിവിധ സംഘടനാ ഭാരവാഹികളായ ഷാൻ,നിതിൻ നായർ,എൽ.എസ്.സുനിൽ,എ.സുധീർ,ഹരിപ്രസാദ്,വി.രാജൻ,നാസിമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.