ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മങ്ങാട്ടുപാറ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പഞ്ചായത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചു.രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.ഒരു കുടുംബം പഞ്ചായത്തിന്റെ ബഡ്സ് സ്കൂൾ ബിൽഡിംഗിലും മറ്റൊരു കുടുംബത്തെ ഷെൽട്ടർ ഹോമിലേയ്ക്കുമാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.ക്യാമ്പിലുള്ളവർക്ക് ആവശ്യമായ ആരോഗ്യപരിരക്ഷയും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജെ.ലളിത അറിയിച്ചു.