തിരുവനന്തപുരം: കാലവർഷത്തിന്റെ ഭാഗമായി മദ്ധ്യ, വടക്കൻ ജില്ലകളിൽ അഞ്ചു ദിവസം വ്യാപക മഴ തുടരും. തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത. ന്യൂനമർദ്ദം, ചക്രവാതച്ചുഴി പോലുള്ള പ്രതിഭാസങ്ങൾ കൂടുതൽ സ്വാധീനിക്കുമ്പോൾ മാത്രമാണ് കാലവർഷത്തിൽ തെക്കൻ ജില്ലകളിൽ അധിക മഴ ലഭിക്കുന്നത്.

ഇന്നലെ കോട്ടയം,​ ഇടുക്കി,​ കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. രണ്ടര മണിക്കൂറിൽ ഇടുക്കി ഉടുമ്പന്നൂരിൽ 167 മില്ലീ മീറ്ററും കോഴിക്കോട് ഉറുമിയിൽ 132 മില്ലീ മീറ്ററും മഴ ലഭിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം.

യെല്ലോ അലർട്ട്

ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ.

ഇ​ടു​ക്കി​യി​ൽ​ ​
രാ​ത്രി യാ​ത്ര​ ​
നി​രോ​ധി​ച്ചു
ഇ​ടു​ക്കി​:​ ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​രാ​ത്രി​ ​യാ​ത്ര​ ​നി​രോ​ധി​ച്ച് ​ക​ള​ക്ട​ർ​ ​ഉ​ത്ത​ര​വി​ട്ടു.​ ​രാ​ത്രി​ ​ഏ​ഴ് ​മു​ത​ൽ​ ​രാ​വി​ലെ​ ​ആ​റ് ​വ​രെ​യാ​ണ് ​നി​രോ​ധ​നം.