leegu-adarichu

ആറ്റിങ്ങൽ: മംഗലപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം കുറക്കോളി മൊയ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ പ്രൊഫ.തോന്നയ്ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ചു.പൊയ്കയിൽ,പാട്ടം വാർഡുകളിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.മെമ്പർ ജുമൈല,ജസിം ചിറയിൻകീഴ്,യഹിയ ഖാൻ പടിഞ്ഞാറ്റിൽ,സലാം പൊയ്കയിൽ,എ.ആർ.നിസാം,മുഹമ്മദ് ബാരി,ജിജുമോൻ ഇല്യാസ്,എം.മാഹിൻ അബൂബക്കർ,കാസിം കാവുവിള എന്നിവർ പങ്കെടുത്തു.