കള്ളിക്കാട്:വ്യാപാരി വ്യവസായി ഏകോപനസമിതി കള്ളിക്കാട് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഉന്നത വിജയികളെ ആദരിക്കലും ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വാമദേവൻനായർ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി കള്ളിക്കാട് ഭുവനേന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ, വൈസ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ,നവോദയ കൃഷ്ണൻകുട്ടി,താഴവിളാകം ശശി,ചാമവിള സോമൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഭാരവാഹികളായി കെ.വാമദേവൻനായർ(പ്രസിഡന്റ്),കള്ളിക്കാട് ഭുവനേന്ദ്രൻ(ജനറൽ സെക്രട്ടറി), കെ.എസ്.സജീവ് കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.