കോഴയ്ക്ക് ചുക്കാൻ പി​ടി​ച്ച താത്കാലി​ക െെഡ്രവറെ പി​രി​ച്ചുവി​ടും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ഓഫീസിൽ തഹസീൽദാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കോഴ സംഘം കുടുങ്ങി.

കേസിൽ കിടക്കുന്ന ക്വാറി വാങ്ങുന്നതിന് സഹായം നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസീൽദാർ (ഇൻസ്പെക്ഷൻ) വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ അന്വേഷണ വിധേയമായി റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾസസ്പെൻഡ് ചെയ്തു. സംഘത്തിലെ താത്കാലിക ഡ്രൈവറായ മറ്റൊരു മനോജിനെ അടിയന്തരമായി പിരിച്ചുവിടും.പണം ഇടപാടുകൾ ഉറപ്പാക്കിയിരുന്നത് ഇയാൾ മുഖാന്തരമാണ്.

ഉദ്യോഗസ്ഥർക്കെതിരെ റവന്യു, വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.

മന്ത്രി കെ.രാജന്റെ നിർദ്ദേശാനുസരണം റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

ഇഷ്ടിക കമ്പനി നടത്തിപ്പിന് റവന്യൂവകുപ്പിന്റെ പാസ് കിട്ടാൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന

കൊട്ടാരക്കര കുളക്കട ശ്രീനിലയത്തിൽ കെ.ജെ.രാധാകൃഷ്ണപിള്ളയുടെ പരാതിയാണ് അന്വേഷണം തുടങ്ങാൻ കാരണം.

കുമ്മിൾ വില്ലേജിലെ ക്വാറി വാങ്ങാൻ താല്പര്യമുള്ള വ്യക്തിയുടെ ഏജന്റ് എന്ന വ്യാജേനയാണ് ഉദ്യോഗസ്ഥൻ തഹസീൽദാറെ സമീപിച്ചത്. എല്ലാവരെയും സഹായിക്കുന്ന നിലപാടാണ് തനിക്കെന്നും പണം വാങ്ങാറുണ്ടെന്നും തഹസീൽദാർ തുറന്നു പറയുകയായിരുന്നു. പണത്തിന്റെ കാര്യം ഡ്രൈവർ മനോജിനെ വിളിച്ച് ഉറപ്പാക്കാനും പറഞ്ഞു. ക്വാറിയുടെ കരം അടച്ച രസീത് വാട്സ് ആപ്പ് ചെയ്തു തന്നാൽ വിശദവിവരങ്ങൾ അറിയിക്കാമെന്ന് ഡെപ്യൂട്ടി തഹസീൽദാർ അനിൽകുമാറും അറിയിച്ചു.

തഹസീൽദാർക്ക് ഏഴര ലക്ഷവും ഡെപ്യൂട്ടി തഹസീൽദാർ ഉൾപ്പെടെ മറ്റ് ഉദ്യോഗസ്ഥർക്ക് രണ്ടര ലക്ഷവും ചേർത്ത് പത്തു ലക്ഷം രൂപയാണ് മനോജ് ആവശ്യപ്പെട്ടത്.

22​ ​ല​ക്ഷം​ ​കോ​ഴ​:​
എ​സ്.​എ​ച്ച്.​ഒ​യ്ക്കും എ​സ്.​ഐ​ക്കും ​സ​സ്പെ​ൻ​ഷൻ

തി​രൂ​ർ​:​ ​ക്വാ​റി​ക​ളി​ലേ​ക്ക് ​സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​എ​ത്തി​ക്കു​ന്ന​ ​ഏ​ജ​ന്റി​ൽ​ ​നി​ന്ന് 22​ ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​വ​ളാ​ഞ്ചേ​രി​ ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​ ​പി.​ബി.​ ​ബി​ന്ദു​ലാ​ൽ​ ​(48),​ ​എ​സ്.​എ​ച്ച്.​ഒ​ ​യു.​എ​ച്ച്.​ ​സു​നി​ൽ​ദാ​സ് ​(53​)​ ​എ​ന്നി​വ​രെ​ ​ഉ​ത്ത​ര​മേ​ഖ​ലാ​ ​ഐ.​ജി​ ​കെ.​സേ​തു​രാ​മ​ൻ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​
​മ​ല​പ്പു​റം​ ​എ​സ്.​പി​ ​എ​സ്.​ശ​ശി​ധ​ര​ന്റെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​
ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​ ​ത​ട്ട​ൽ,​​​ ​ക്രി​മി​ന​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​വ​കു​പ്പു​ക​ളാ​ണ് ​ചു​മ​ത്തി​യ​ത്.
എ​സ്.​ഐ​ ​ഒ​ന്നാം​പ്ര​തി​യും​ ​എ​സ്.​എ​ച്ച്.​ഒ​ ​ര​ണ്ടാം​പ്ര​തി​യു​മാ​ണ്.​ ​എ​സ്.​എ​ച്ച്.​ഒ​ ​ഒ​ളി​വി​ലാ​ണ് .​ ​ഗു​രു​വാ​യൂ​രി​ലെ​ ​വീ​ട് ​പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
ക്രൈം​ബ്രാ​ഞ്ച് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​എ​സ്.​ഐ​ ​ബി​ന്ദു​ലാ​ൽ,​ ​ഇ​ട​നി​ല​ക്കാ​ര​നാ​യ​ ​പാ​ല​ക്കാ​ട് ​തി​രു​വേ​ഗ​പ്പു​റ​ ​പൊ​ന്ന​ത്തൊ​ടി​ ​അ​സൈ​നാ​ർ​ ​(39​)​ ​എ​ന്നി​വ​രെ​ ​തി​രൂ​ർ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​
​കേ​സ് ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​ബാ​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷി​ക്കും.