തിരുവനന്തപുരം: സസ്യ ശാസ്ത്ര മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് കേരളസർവകലാശാല ബോട്ടണി വിഭാഗം അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു.ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദീക് ഉദ്ഘാടനം ചെയ്തു.വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കണ്ണൻ വാരിയർ മുഖ്യപ്രഭാഷണം നടത്തി.സമാപന ചടങ്ങിൽ ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ.ബാലകൃഷ്ണൻ മികച്ച പ്രബന്ധങ്ങൾക്ക് സമ്മാനം നൽകി.