തിരുവനന്തപുരം:കേരള ബാങ്ക് ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ബാങ്കിനെ ലോകം ഉറ്റുനോക്കുന്ന രീതിയിൽ ജീവനക്കാർ ഉയർത്തിക്കൊണ്ടു വരണമെന്നും മന്ത്രി വി.എൻ. വാസവൻ.
കേരള ബാങ്ക് പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ ഉൾപ്പെടെയുള്ള 12 ജീവനക്കാരും, ബാങ്ക് ആർബിട്രേറ്റർ അക്ബർ അലിയും വിരമിക്കുന്ന അവസരത്തിൽ ബാങ്ക് നൽകിയ സ്‌നേഹാദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ശൈശവദശയിൽ ആണെങ്കിലും കേരള ബാങ്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഏഷ്യയിലും മുൻനിരയിൽ എത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വിരമിക്കുന്ന ജീവനക്കാർക്കുള്ള ഉപഹാരം മന്ത്രി ജി. ആർ.അനിൽ നൽകി. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി.രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ ,ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗങ്ങൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, കെ. ടി. അനിൽകുമാർ, കേരള ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജികുമാർ എസ്, ബാങ്ക് ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.