പനമരം: ക്ഷയരോഗ മുക്ത പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി പനമരം പഞ്ചായത്തിൽ ഇന്റർ സെക്ടറൽ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. പനമരം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വത്സല, കൃഷി ഓഫീസർ വിദ്യ, വെറ്ററിനറി ഡോ. മുസ്തഫ, ബെന്നി ചെറിയാൻ, രജിത വിജയൻ, ലക്ഷ്മി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നജുമുദ്ദീൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഹരീഷ്, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, എസ് ടി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.