കൽപ്പറ്റ: കേരളത്തിലെ പശ്ചിമഘട്ട കർഷകഗ്രാമങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്നും തീരാത്ത ദുരിതത്തിനും കാരണമായ യൂക്കാലിപ്റ്റസ് ,അക്കേഷ്യ തുടങ്ങിയ വിദേശ വൃക്ഷങ്ങളുടെയും തേക്കിന്റെയും തോട്ടങ്ങൾ പുനരാരംഭിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയായതിനാൽ എന്തു വില കൊടുത്തും ചെറുക്കുമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി മുന്നറിയിപ്പു നൽകി.
കേരളത്തിലെ പരിസ്ഥിതിയെ നൂറു കൊല്ലം പിറകോട്ടു കൊണ്ടു പോകുന്ന തീരുമാനമാണിത്.ഇത്തരം വൃക്ഷങ്ങൾ കാട്ടിൽ നടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന്റയും 2021 ലെ കേരള വനനയത്തിന്റെയും നഗ്നമായ ലംഘനമാണ് കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷന്ന് യൂക്കാലിപ്റ്റസ് നടാൻ അനുമതി നൽകിക്കൊണ്ടുള്ള വനം മേധാവിയുടെ ഉത്തരവ്. പ്രക്രതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തോമസ് അമ്പലവയൽ,ബാബു മൈലമ്പാടി, എന്നിവർ പ്രസംഗിച്ചു.