darna
കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ

പുൽപ്പളളി: ആന ചവിട്ടിക്കൊന്ന നടവയൽ പുളിയംപറമ്പിൽ ബെന്നിയുടെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് വയനാട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഇ.പി. ഫിലിപ്പ്കുട്ടി ഉദ്ഘാടനം ചെയ്തു. വയനാടൻ ജനതയെ പ്രതിഫലം നൽകാതെ കുടിയൊഴിപ്പിക്കാനുള്ള വനവകുപ്പിന്റെ ആസൂത്രണ നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിനോയ് കാരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.പി. കെ. രാജീവൻ, ജോയ് മണ്ണാർതോട്ടം, ബിജു പൈനാടത്ത്, ഫ്രാൻസിസ് നീർവാരം, വിൻസെന്റ് ചീക്കല്ലൂർ, ജോസ് വിരിപ്പാമറ്റം എന്നിവർ പ്രസംഗിച്ചു.