s

ആലപ്പുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ല സാമൂഹ്യ നീതി ഓഫീസ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. 25ന് ഉച്ചയ്ക്ക് രണ്ട് മുതൽ കോളേജ് വിദ്യാർത്ഥികൾക്കായി സൗഹൃദ വടംവലി മത്സരവും 26 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 17 നും 21നും ഇടയിൽ പ്രായമുള്ളവർക്കായി ലഹരിരഹിത ജീവിതം, നിത്യഹരിത ജീവിതം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരവും നടത്തും. മത്സരത്തിൽ പങ്കെടുക്കുന്നവർ 23ന് വൈകിട്ട് 3ന് മുമ്പ് പേര് വിവരങ്ങൾ dswoalpy@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ : 0477 2253870.