കുടുംബശ്രീ അരങ്ങ് ജില്ലാ കലോത്സവത്തിലെ നാടോടി നൃത്തമത്സരത്തിൽ പങ്കെടുക്കുവാനായി തയ്യാറെടുക്കുന്ന കായംകുളം ദേവികുളങ്ങര എ.ഡി.എസ് ലെ ദേവികുടുംബശ്രീ സെക്രട്ടറിയായ 74 വയസുള്ള ഓമന മാളികപ്പുറത്തിനരുകിലെത്തി കുശലം പറയുന്ന സംഘാടകർ. 3 വർഷമായി തുടച്ചയായി പങ്കെടുക്കുന്ന ഓമന മൊബൈലിൽ യുട്യൂബിലൂടെ നൃത്തം പഠിച്ചാണ് കലാപരിപാടികളിൽ പങ്കെടുക്കുന്നത്. മത്സരത്തിലെ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥിയാണ് ഇവർ.