aaa

മുഹമ്മ: മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക കൂട്ടായ്മയും ആസൂത്രണവും സംഘടിപ്പിച്ചു. മഞ്ചേരി എൻ. എസ്. എസ് കോളേജ് അസി.പ്രൊഫ. ഡോ.സന്തോഷ്‌ കുമാർ വള്ളിക്കാട്ട് കൂട്ടായ്മ നയിച്ചു. കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി.സ്കൂൾ മാനേജർ ജെ.ജയലാൽ, ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രധാനാദ്ധ്യാപിക നിഷദയാനന്ദൻ, പി.ടി.എഅംഗം ആർ.സജികുമാർ, സ്റ്റാഫ് സെക്രട്ടറി എസ്.സോളി എന്നിവർ സംസാരിച്ചു.