karuna-anumodanam

മാന്നാർ: ആരോഗ്യ വകുപ്പിൽ19 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കരുണ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റി അംഗവും മാന്നാർ 17-ാം വാർഡ് കൺവീനറുമായ എം.പി സുരേഷ് കുമാറിനെ കരുണ ഭാരവാഹികൾ ആദരിച്ചു. കരുണ വർക്കിംഗ്‌ ചെയർമാൻ സുരേഷ് മത്തായി, ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ചീഫ് കോർഡിനേറ്റർ സിബു വർഗീസ്, മീഡിയ കോർഡിനേറ്റർ ബിനു മോൻ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ പ്രൊഫ. പി.ഡി ശശിധരൻ, എം.ശശികുമാർ, എം.എൻ രവീന്ദ്രൻ പിള്ള, അഡ്വ.ദിവ്യ, കരുണ മാന്നാർ വെസ്റ്റ് മേഖല സെക്രട്ടറി രാജേഷ് കൈലാസ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സുജാത മനോഹരൻ, സുനിത എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.