മുഹമ്മ: എസ്.എൻ.ഡി.പിയോഗം കണിച്ചുകുളങ്ങര യൂണിയൻ 516-ാം നമ്പർ കായിപ്പുറം തെക്ക് ശാഖയുടെ നേതൃത്വത്തിൽ അനുമോദനസമ്മേളനവും പഠനോപകരണവിതരണവും നടന്നു. യൂണിയൻ സെക്രട്ടറി ഇൻചാർജ് പി.എസ്.എൻ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് എം.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനന്യ പി.അനിൽ, ലക്ഷ്മി, ആതിര ബൈജു, ലക്ഷ്മി സെൻരാജ്, എസ്.വൈഗ, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആദിത്യൻ പി.ലാൽ , ആർച്ച വേണുഗോപാൽ, ആർ. പാർവ്വതി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം എൻ.തങ്കപ്പൻ, ശാഖാപഞ്ചായത്ത് കമ്മിറ്റി അംഗം സുധീർ രാഘവൻ, അനന്തശയനേശ്വരം ക്ഷേത്രയോഗം പ്രസിഡന്റ് ഡി.തങ്കച്ചൻ, വനിതാ സംഘം പ്രസിഡന്റ് സേതുമോൾ, അനന്തശയനേശ്വര എസ്.ഡി.സി സെക്രട്ടറി ഷീലാസതീശൻ, വനിതാ സംഘം സെക്രട്ടറി ഗീതാഅർജുനൻ, ശാഖാകമ്മിറ്റി അംഗം സാവിത്രി രാമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. പി.ബാഹുലേയൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് സാഹിത്യകാരൻ ഷാജി മഞ്ജരി ബോധവത്കരണ ക്ലാസ് നയിച്ചു.