ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം 347-ാം നമ്പർ വടക്കനാര്യാട് ശാഖയിൽ ഗുരുപ്രസാദം നോട്ടുബുക്ക് വിതരണവും,എസ്.എസ്.എൽ.സി,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇന്ന് നടക്കും. രാവിലെ 10 ന് ആർ.ശങ്കർ മെമ്മോറിയൽ ഹാളിൽ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ എം.രാജേഷ് വിദ്യാർത്ഥികളെ അനുമോദിക്കും.ആർ.സുധാകരൻ,കെ.വി.സുധീർ,കെ.പി മോഹൻദാസ്,ഡി.അജയകുമാർ,വി.സുധീർ,ഗീത രാംദാസ്,വനജാലാൽ,ശീല ചന്ദ്രബോസ്,എന്നിവർ സംസാരിക്കും.ശാഖാ വൈസ് പ്രസിഡന്റ് വി.കെ.സുധാകരൻ നന്ദി പറയും.