photo

ചാരുംമൂട്: ബി.ജെ.പി ആലപ്പുഴ ജില്ലാ ഓഫീസ് ആയ ദീനദയാൽ ഭവനിൽ ആരംഭിക്കുന്ന പി. പരമേശ്വർജി സ്മാരക ഗ്രന്ഥശാലയിലേക്ക് ലീഗൽ സെൽ ആലപ്പുഴ ജില്ലാ കമ്മിറ്റി 101 പുസ്തകങ്ങൾ നൽകി. ലീഗൽ സെൽ ആലപ്പുഴ ജില്ലാ കോ-കൺവീനർ അഡ്വ.പിയൂഷ് ചാരുംമൂടിൽ നിന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ജില്ലാ ഉപാധ്യക്ഷൻ പി.കെ.വാസുദേവൻ, ജില്ലാ സെക്രട്ടറിമാരായ കെ.സഞ്ജു, ഡോ.ഗീതാ അനിൽ, ട്രഷറർ കെ. ജി. കർത്താ, ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത്, സന്തോഷ് ചത്തിയറ തുടങ്ങിയവർ പങ്കെടുത്തു.