ചേർത്തല: കട്ടച്ചിറ യുവധാര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് യുവധാര ഗ്രൗണ്ടിൽ പഠനോപകരണ വിതരണം നടക്കും. കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യുവധാര പ്രസിഡന്റ് വി.പി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. എ.കെ.പ്രസന്നൻ,അഡ്വ.ജോസ് സിറിയക്,എം.വി.സുധാകരൻ, ഒ.ബി.അനിൽകുമാർ,എൻ.കെ.ഹരിഹരപ്പണിക്കർ,സി.എൻ.സതീഷ്കുമാർ, മോനിഷ മനോജ്,വി.എം.മോനിഷ്,സുധീഷ് ചന്ദ്രബാബു എന്നിവർ സംസാരിക്കും. തണ്ണീർമുക്കം പഞ്ചായത്ത് 4,5 വാർഡുകളിൽ എൽ.കെ.ജി മുതൽ പ്ലസ്ടുവരെയുള്ള കുട്ടികൾക്കാണ് പഠനോപകരങ്ങൾ വിതരണം ചെയ്യുന്നത്.