hotel

ആലപ്പുഴ : മദ്യലഹരിയിൽ പൊലീസുദ്യോഗസ്ഥൻ ഹോട്ടൽ അടിച്ചുതകർത്ത സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ആവശ്യപ്പെട്ടു. അക്രമുണ്ടായ ഹോട്ടൽ, അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തിപണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണ്. ആലപ്പുഴയിലും ഇത്തരത്തിൽ പണം തട്ടാൻ ശ്രമിച്ച പൊലീസ്ഉദ്യോഗസ്ഥനാണ് അക്രമം അഴിച്ചുവിട്ടത്. പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹോട്ടലുടമയ്ക്കുണ്ടായ നഷ്ടം പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്നും ജയപാൽ ആവശ്യപ്പെട്ടു. അസോസിയേഷൻ നേതാക്കളായ മനാഫ് കുബാബ, നാസർ താജ്, റോയി മഡോണ,എസ്.കെ നസീർ,ഇഖ്ബാൽ ഗ്രീൻലാൻഡ്, മുഹമ്മദ് കോയ, നവാസ് എൻ.എച്ച് , മുബാറക്, നൗഷാദ് പഠിപ്പുര, റോബിൻ താഫ്, രാജേഷ്, സുബി സൂര്യ, താരിഖ് , അഫ്സൽ ക്ലാസിക് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.