മാവേലിക്കര: വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ ആന്റ് സൈനിക സ്കൂളിൽ ഈ അദ്ധ്യായന വർഷം മുതൽ എൻ.സി.സി പരിശീലനം ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത, എട്ടാം ക്ലാസിലെ നൂറ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള യൂണിറ്റാണ് തുടങ്ങുന്നത്. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന എലെവൽ സർട്ടിഫിക്കറ്റ് തുടർപഠനത്തിനും ജോലിക്കും പ്രയോജനപ്രദമായിരിക്കും.