വള്ളികുന്നം : കടുവിനാൽ മാണത്തറ കണ്ണങ്കര ഭഗവതി ക്ഷേത്രത്തിലെരണ്ട് ഉരുളികളും 32 വിളക്കുകളുമുൾപ്പെടെ ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങൾമോഷ്ടാക്കൾ അപഹരിച്ചു. വെള്ളിയാഴ്ച രാത്രി 11നും പുലർച്ചെ 5നും ഇടയിലാണ് മോഷണം നടന്നത്. ഇടപ്പള്ളിയുടെയും ഓഫീസ് മുറിയുടെയും പൂട്ടുകൾ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാനെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്ര ഭരണസമിതി നൽകിയ പരാതിയിൽ വള്ളികുന്നം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വള്ളികുന്നം പൊലീസ്കേസെടുത്തു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.