ചേർത്തല: എസ്.എൻ.ഡി.പി യോഗം കണ്ടമംഗലം വെളിയനാട് 552ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ശാഖാങ്കണത്തിൽ രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലാചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് ഷാജി കെ.തറയിൽ അദ്ധ്യക്ഷത വഹിക്കും. പഠനോപകരണങ്ങൾ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ വിതരണം ചെയ്യും. മേഖലാകമ്മിറ്റി അംഗം അനിൽ ഇന്ദീവരം മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി അംഗം തിലകൻ കൈലാസം, ശാഖ സെക്രട്ടറി അഡ്വ.വി.എം.അരുൺകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സാജൻ വാണിയംചിറ നന്ദിയും പറയും.