ആലപ്പുഴ: 2024-26 അദ്ധ്യയനവർഷത്തെ എം.ബി.എ അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷയായ 'കെ-മാറ്റ്' പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഹെൽപ്പ് ഡെസ്‌ക് സർക്കാർ സഹകരണ എം.ബി.എ കോളേജായ ഐ.എം.ടി പുന്നപ്രയിൽ പ്രവർത്തനം ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട ജൂൺ 6 വരെ ഹെൽപ്പ് ഡെസ്‌ക് സേവനം ലഭ്യമാണ്. ഡിഗ്രി പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും കെ-മാറ്റിന് അപേക്ഷിക്കാം. ഫോൺ: 0477-2267602, 9188067601, 6238492058 , 9946488075.