shucheekaranam


ചെന്നിത്തല: മഴക്കാലരോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി ഓടകളും പരിസരങ്ങളും ശുചീകരിച്ചു. 11-ാം വാർഡിൽ മഴക്കാലരോഗ നിയന്ത്രണങ്ങളുടെ ഭാഗമായി കാരാഴ്മ മാർക്കറ്റിന് കിഴക്ക് വശമുള്ള ഓട വൃത്തിയാക്കി. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ഗോപൻ ചെന്നിത്തല നേതൃത്വം നൽകി.