
ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ
മഴക്കാലം - പനിക്കാലം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാവേദി കൺവീനർ ശോഭനകുമാരി അദ്യക്ഷത വഹിച്ച യോഗത്തിൽ, ഇന്ദു സജികുമാർ സ്വാഗതവും ഷീല പണിക്കർ നന്ദിയും പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ സി.നായർ സംസാരിച്ചു.