എരമല്ലൂർ : എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ അരൂർ മേഖല യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ' സമ്പാദ്യം -2024 സാമ്പത്തിക സെമിനാർ ഇന്ന് നടക്കും.
ഉച്ചയ്ക്ക് 1.30.ന് എഴുപുന്ന തെക്ക് 529- നമ്പർ ശാഖാങ്കണത്തിൽ എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.മേഖലാകമ്മറ്റി ചെയർമാൻ വി.പി തൃദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.