merit-award

മാന്നാർ: ജീവിതത്തിൽ എന്ത് നേടണമെന്ന് തീരുമാനിക്കാനുള്ള പക്വതയും വിവരവും ഉള്ളവരാണ് ഇന്നത്തെ യുവതലമുറയെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ വിവിധ പരീക്ഷകളിലും വിവിധ മേഖലകളിലും ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന "പ്രതിഭാ പുരസ്ക്കാരം" എം.എൽ.എ മെരിറ്റ് അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. ചെങ്ങന്നൂരിൽ നിർമ്മാണം പുരോഗമിക്കുന്ന സിവിൽ സർവ്വീസ് അക്കാദമി ഒരു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചലച്ചിത്ര സംവിധായകൻ ബ്ലെസി, സാഹിത്യകാരൻ ബെന്യാമിൻ, യുവനടൻ കെ.ആർ.ഗോകുൽ, ആടുജീവിതം നോവൽ നായകൻ നജീബ് എന്നിവർ മുഖ്യാതിഥികളായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗ്ഗീസ്, എം.എച്ച് റഷീദ്, എം.ശശികുമാർ, പ്രൊഫ.പി.ഡി ശശിധരൻ, കെ.ആർ രാധാബായി, ടി.സുകുമാരി, പുഷ്പലത മധു, കെ.കെ.സദാനന്ദൻ, ടി.സി.സുനിമോൾ, കെ.ആർ.മുരളീധരൻ പിള്ള, പ്രസന്ന രമേശൻ, ടി.വി.രത്നകുമാരി, വിജയമ്മ ഫിലേന്ദ്രൻ, എം.കെ.ശ്രീകുമാർ, വത്സല മോഹൻ, ഹേമലത മോഹൻ, മഞ്ജുള ദേവി, ജി.വിവേക്, വി.വിജി, കെ.ജെ ബിന്ദു, അശോകൻ, സുരേന്ദ്രൻ പിള്ള, ജി.കൃഷ്ണകുമാർ, സ്മിതാധരൻ എന്നിവർ സംസാരിച്ചു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ എം കെ മനോജ് നന്ദിയും പറഞ്ഞു