sadf

മുതുകുളം: മുതുകുളം തെക്ക് 301-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഗുരുക്ഷേത്രത്തിൽ ഗുരുദേവ ദർശന ദിവ്യപ്രബോധനവും പുനഃപ്രതിഷ്ഠാ വാർഷിക ചടങ്ങുകളും തുടങ്ങി. ചേവണ്ണൂർ കളരി മുഖ്യകാര്യദർശി സ്വാമി വിശുദ്ധാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. ചേവണ്ണൂർ കളരി ടി.പി. രവീന്ദ്രനാണ് ആചാര്യൻ.

ഇന്ന് ഉച്ചക്ക് 12-ന് ചികിത്സാ സഹായ വിതരണം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ, സെക്രട്ടറി എൻ. അശോകൻ എന്നിവർ ചേർന്ന് നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മുതുകുളം തെക്ക് കുമാരനാശാൻ സ്‌കൂളിലെ എൽ.എസ്.എസ്. പരീക്ഷാ വിജയികളെയും ചടങ്ങിൽ അനുമോദിക്കും. ഒന്നിന് അന്നദാനം.

നാളെ രാവിലെ 6.30-ന് മഹാഗുരുഹോമം, 9.30-ന് കലശാഭിഷേകം, ശക്തി പൂജ, ചൈതന്യ പൂജ, ദൈവദശകം, ഒന്നിന് അന്നദാനം രാവിലെ 10-നും ഉച്ചയ്ക്ക് രണ്ടിനും ഗുരുദേവ ദർശന ദിവ്യപ്രബോധനം.