അരൂർ: ദേശീയപാതയിൽ അരൂർ ബൈപ്പാസ് കവലയിൽ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി,​ കാൽനടക്കാരായ 2 പേർക്ക് പരിക്കേറ്റു. കൊല്ലത്തുനിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കാറാണ് ശക്തമായ മഴയിൽ തെന്നി മാറി കവലയ്ക്ക് പടിഞ്ഞാറുഭാഗത്തെ മെഴ്സി സ്കൂളിനു മുന്നിലുള്ള മീഡിയനിൽ ഇടിച്ച് കയറുകയും,​ റോഡ് മുറിച്ചു കടക്കാനായി മീഡിയയിൽ നിന്നിരുന്ന രണ്ടു പേരെയും ഇടിച്ചു തെറിപ്പിക്കുകയും ചെയ്തത്. സമീപത്തെ പള്ളിയിൽ പോയി മടങ്ങിയവരെയാണ് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്കു പരിക്കേറ്റ അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ചണ്ണിയിൽ ജോസഫിനെ കൊച്ചിയിലെ സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു.