ambala

അമ്പലപ്പുഴ: നമോ സേവാകേന്ദ്രം പുന്നപ്ര അറവുകാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവിദ്യാർത്ഥികൾക്ക് അനുമോദനവും സൗജന്യ പഠനോപകരണ വിതരണവും നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.എൻ.പുഷ്പരാജൻ, അദ്ധ്യക്ഷനായി. ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, കെ.സി.സുരേഷ്, യോഗി ഭക്താനന്ദ സരസ്വതി, ജി.സന്തോഷ്,​ പി.എസ്.ശ്രീദേവി, മധുലാൽ, ശൈലജ, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.