മാവേലിക്കര: നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്നതിന് എം.എസ് അരുൺകുമാർ എം.എൽ.എ ഏർപ്പെടുത്തിയ എം.എൽ.എ മെറിറ്റ് അവാർഡ് 'മെറിട്ടോറിയ' ക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർ മാർക്ക്‌ ലിസ്റ്റ് പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ എം.എൽ.എ ഓഫീസിൽ 10ന് മുൻപ് എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് :6235210121, 8281682827, 9846475521.