തുറവൂർ: വളമംഗലം വടക്ക് തെരുവിൽ ശ്രീഭൂതകാല നാഗയക്ഷിയമ്മ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള 41-ാം കലശം 5 ന് നടക്കും. ക്ഷേത്രം തന്ത്രി എരമല്ലൂർ കെ.ആർ. ജയദേവൻ തന്ത്രിയും മേൽശാന്തി അഴീക്കൽ അനീഷ് ശാന്തിയും മുഖ്യകാർമ്മികരാകും. ക്ഷേത്ര സമിതി പ്രസിഡന്റ് സാധുധർമ്മപ്രകാശ്, സെക്രട്ടറി ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകും.