അരൂർ: അരൂർ - തുറവൂർ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും കാൽ നട വാഹന യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സി.പി.എം എരമല്ലൂർ ലോക്കൽ കമ്മിറ്റി ദേശീയപാതയിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ ഉദ്ഘാടനം ചെയ്തു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, സി.പി.എം എൽ.സി സെക്രട്ടറി പി.എൻ.മോഹനൻ എന്നിവർ സംസാരിച്ചു.