ആലപ്പുഴ: മുല്ലക്കൽ എ.വി.ജെ ജംഗ്ഷന് സമീപം തത്തംപള്ളി കൗസ്തുഭം എച്ച്.രാഘവേന്ദ്രന്റെ ഉടമസ്ഥതയിലുള്ള വാസൻ ആൻഡ് കമ്പനിയിലെ ഇലട്രിക് സ്ഥാപനത്തിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ശക്തമായ പുക കാരണം ശ്വസനോപകരണം ഉപയോഗിച്ചാണ് സേനാംഗങ്ങൾക്ക് തീപിടിച്ച മുറിയിൽ പ്രവേശിക്കാനായത്. തുടർന്ന് കടയ്ക്കുള്ളിൽ നിറഞ്ഞ് നിന്ന പുക എക്സോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് പുറംതള്ളി. കടയ്ക്കുള്ളിലെ നിലവിളക്കിൽ നിന്നോ ചന്ദനത്തിരിയിൽ നിന്നോ തീപിടിച്ചതാകാമെന്നണ് നിഗമനം. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.