കുട്ടനാട്: കുട്ടനാട് എൻജിനിയറിംഗ് കോളേജിൽ കെ.എസ്.യുവിന്റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. മുർഷിദുൾ ഹക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ യൂണിറ്റ് പ്രസിഡന്റായി മുഹമ്മദ് അസ്‌ലത്തെ തിരഞ്ഞെടുത്തു. സ്റ്റീവ് (വൈസ് പ്രസിഡന്റ്), അഞ്ചന.എസ് (ജനറൽ സെക്രട്ടറി), സിജിൻ, അർജുൻ ( ജോയിന്റ് സെക്രട്ടറി), അമിൽ ( ട്രഷറർ), ട്രീസാ ജോർജ്, മരിയ.കെ.ജെ, ഉനൈസ്, സിദ്ധാർത്ഥ്(യൂണിറ്റ് എക്സിക്യൂട്ടീവ്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. നവീൻ മാത്യൂ,റിസിൻ, മൻഹൽ, രോഹിത് ജയരാജ്, ഇമ്മാനു ആന്റണി, ഷാരോൺ ടിറ്റോ എന്നിവർ സംസാരിച്ചു.