അമ്പലപ്പുഴ: ആർ.ജെ.ഡി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി.വീരേന്ദ്രകുമാർ അനുസ്മരണം ഇന്ന് 3 മണിക്ക് പുന്നപ്ര എസ്.എൻ.ഡി.പി ഹാളിൽ മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ്‌ സാദിക്ക് എം.മാക്കിയിൽ അദ്ധ്യക്ഷനാകും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് അലിയാർ പുന്നപ്ര ആദരിക്കും.സണ്ണി തോമസ്, ഗീരിഷ് ഇലഞ്ഞിമേൽ, ശശിധരപ്പണിക്കർ, മോഹൻ സി. അറവന്തറ, രാജു മുകുളേത്ത്, അനിരാജ് അർ മുട്ടം, ഹാപ്പി പീ അമ്പു തുടങ്ങിയവർ സംസാരിക്കും.