poll

ഹരിപ്പാട്: ആയിരം സാമ്പിൾ എടുത്തിട്ട് ലക്ഷക്കണക്കിനുപേരുടെ അഭിപ്രായമായി ചിത്രീകരിക്കുന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ വലിയ സാദ്ധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞ 295 എന്ന സംഖ്യയിലേക്ക് ഇന്ത്യ മുന്നണി എത്തുമെന്നാണ് വിശ്വാസം. രാജ്യത്ത് നരേന്ദ്രമോദിക്കെതിരെയുള്ള വികാരം ശക്തമാണ്. കേരളത്തിൽ യു.ഡി.എഫ് വൻമുന്നേറ്റം നടത്തും. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.