
അമ്പലപ്പുഴ: വണ്ടാനം പട്ടശ്ശേരി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ഗണേശ പാൽ പൊങ്കാല നടത്തി. മഹാമൃത്യുഞ്ജയ ഹോമം, വിഷ്ണു പൂജ, ഗണേശ പാൽ പൊങ്കാല എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി ദിലീപൻ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി സുരേഷ് ഭട്ട്, ക്ഷേത്രം പ്രസിഡന്റ് ഒ.എൻ.മോഹനൻ, സെക്രട്ടറി വി.അജിത്, ട്രഷറർ രമേശ് കുമാർ, വൈസ് പ്രസിഡന്റ് ശശിധരൻ പിള്ള, ജോ.സെക്രട്ടറി കെ.കെ.മോഹന കുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.