ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 610-ാം നമ്പർ പുന്നപ്ര കിഴക്ക് ശാഖയിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. അമ്പലപ്പുഴ യൂണിയൻ കൗൺസിലർ കെ.ഭാസി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ജി. ഉത്തമൻ അദ്ധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖാ സെക്രട്ടറി കെ.എസ് .ശ്യാംലാൽ , വൈസ് പ്രസിഡന്റ് എൻ.എസ്. ജയൻ,​ഭാരവാഹികളായ കെ.ഷാജിമോൻ, എൻ.സുരേഷ്, കെ.കെ. മനോഹരൻ , ആർ. രഞ്ജിത്ത് കുമാർ, പി.എസ്. വേണു ഗോപാൽ,​സതി രമേശ്, പി.ജി.ഭാസി ,​വി.രമേശൻ, എസ്. സുരേഷ് ബാബു , ജയാ ദിലീപ്, ശരത് ശശി തുടങ്ങിയവർ സംസാരിച്ചു.