ആലപ്പുഴ: ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്, സെന്റ് ജോസഫ് എച്ച്.എസ്.എസ്, സെന്റ് ജോസഫ് കോളേജ് ഫോർ വിമൻസ് എന്നീ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണലിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ന് മുതൽ ഒമ്പത് വരെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. ജൂൺ 10 മുതൽ സ്ഥാപനത്തിന് തുറന്ന് പ്രവർത്തിക്കാം.