
അമ്പലപ്പുഴ: എളിമ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും നടന്നു. അമ്പലപ്പുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞ് മോൾ സജീവ്, സെക്രട്ടറി വി .എസ്.സാബു,മഹിന്ദ്രൻ,സാദിക്, ഗോപകുമാർ,അനിൽ കുമാർ എന്നിവർ സംസാരിച്ചു.