pall

ആലപ്പുഴ: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും അനുമോദനവും ഇ.ഡി എൽ.പി.എസ് കനക ജൂബിലി ഹാളിൽ മനോജ് പവിത്രൻ മാതിരംപള്ളി ഉദ്ഘാടനം ചെയ്തു. വി.ജയപ്രസാദ് അദ്ധ്യക്ഷനായി.ചടങ്ങിൽ ഫോക് ലോർ അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാറിനെ അനുമോദിച്ചു.പുതിയ ഭരണസമിതി പ്രസിഡന്റായി വി.ജയപ്രസാദിനെയും വൈസ് പ്രസിഡന്റുമാരായി ബിനു കേരളസദനം, ബാലു.ഡി എന്നിവരെയും,ബൈജു ഹരിതചന്ദന സുധീർ മൂലയിൽ തുടങ്ങിയവരെ ജോയിന്റ് സെക്രട്ടറിമാരായും എൻ.ടി. വിവേകാനന്ദനെ ട്രഷററായും തിരഞ്ഞെടുത്തു.