
അമ്പലപ്പുഴ: ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തല നായർ സമാജം അമ്പലപ്പുഴ താലുക്ക് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് ഡി. രാജീവൻ അദ്ധ്യക്ഷനായി . താലുക്ക് ട്രഷറർ ജി. അനിൽകുമാർ കണക്ക് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി. മണിലാൽ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ബാബു കുഴിക്കാല സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .സംസ്ഥാന സെക്രട്ടറി എസ്. മോഹനൻ, താലുക്ക് രക്ഷാധികാരി ഇ.എൻ.ശങ്കരൻകുട്ടി, താലുക്ക് വനിതാ സമാജം പ്രസിഡന്റ് ശാന്തമ്മ രാജിവൻ, താലുക്ക് വനിതാ സമാജം സെക്രട്ടറി കല അശോകൻ എന്നിവർ സംസാരിച്ചു .താലൂക്ക് സെക്രട്ടറി പി.ശശിധരൻ സ്വാഗതവും കെ.മുരളിധരൻ നന്ദിയും പറഞ്ഞു.