ph

കായംകുളം: കായംകുളത്ത് വീട്ടിലെ കിണറ്റിൽ മുള്ളൻ പന്നിയെ കണ്ടെത്തി. കായംകുളം ചിറക്കടവം പൊന്നു വീട്ടിൽ ഷഫീക്കിന്റെ വീട്ടിലെ കിണറ്റിലാണ് മുളൻ പന്നിയെ കണ്ടെത്തിയത്. വീട്ടുകാർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മുള്ളൻ പന്നിയെ കൊണ്ടുപോയി.