
തുറവൂർ : തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേയുടെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ ജംഗ്ഷനിൽ ധർണയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത തരത്തിൽ റോഡ് തകർന്ന നിലയിലായതോടെ മഴക്കാലത്ത് വെള്ള ക്കെട്ടും വെയിൽ സമയത്ത് പൊടിയുടെ ശല്യവും രൂക്ഷമാണ്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചു കേന്ദ്ര ഗതാഗത മന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒപ്പ് ശേഖരണം നടത്തിയത്. ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി അംഗം ജെ.പി. വിനോദ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.സോമൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ആർ.പൊന്നപ്പൻ, അനിൽ, സിന്ധു അജയകുമാർ മണ്ഡലം പ്രസിഡന്റുമാരായ ബിജു പി.മൂലയിൽ,വിനോദ് കോയിക്കൽ,പ്രിൻസ് പള്ളിപ്പുറം, മോഹനൻ ഹരിപ്പാട്, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് അമ്പിളി അപ്പുജി , തുളസിഭായി, ശാന്തിനി , ലക്ഷ്മണൻ, ജയൻവേളോർവട്ടം, ടി.സത്യൻ, യശോധരൻ കായംകുളം, മണികണ്ഠൻ തുറവൂർ എന്നിവർ സംസാരിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കെ.പി.ദിലീപ്കുമാർ സ്വാഗതവും അരൂർ മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.പവിത്രൻ നന്ദിയും പറഞ്ഞു.