premanandan

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 300-ാം നമ്പർ തെക്കനാര്യാട് കോമളപുരം ശാഖയിൽ അനുമോദനവും സ്കോളർഷിപ്പ്- നോട്ട് ബുക്ക് വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് സി.വി.സുനിൽകുമാർ‌ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം പി.വി.രമേശ് നോട്ട് ബുക്ക് വിതരണം ചെയ്തു.സ്കോളർഷിപ്പ് വിതരണവും യൂണിയൻ സെക്രട്ടറി കെ.എൻ പ്രേമാനന്ദൻ നിർവഹിച്ചു. എൻ. രമേശൻ, ഓമന രാജ് കപൂർ, കെ.റാംമോഹൻ, കെ.വി.സദാനന്ദൻ, അജയ് അശോകൻ, ടി.ആർ.മുരളി, ടി.എസ്.ശിവദാസ്, ഡി.സജീവ് എന്നിവർ സംസാരിച്ചു.