ghh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ 261-ാം നമ്പർ കിഴക്കേക്കര വടക്ക് വലിയപറമ്പ് ശാഖ യോഗത്തിൽ പഠനോപകരണം വിതരണ യോഗം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ശിവശർമൻ തന്ത്രി പഠനോപകരണ വിതരണം നടത്തി. ശാഖ പ്രസിഡന്റ്‌ ജി.സേനപ്പൻ അദ്ധ്യക്ഷയായി. ശാഖ സെക്രട്ടറി സി.സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശശി നന്ദിയും പറഞ്ഞു. യോഗത്തിൽ യൂണിയൻ കമ്മിറ്റി അംഗം കുട്ടപ്പൻ, കമ്മിറ്റി അംഗങ്ങളായ ഗോപി, രാജു, വനിതാ സംഗ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.