ആലപ്പുഴ: തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. എല്ലാ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയ കുട്ടികളെയാണ് " വിജയഭേരി 2024 " പരിപാടിയിലൂടെ ആദരിക്കുന്നത്. അർഹരായവർ പേരും വിലാസവും, ഫോൺ നമ്പർ, മാർക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവ സഹിതം 7 ന് മുമ്പ് thunasociety@gmail.com ലും 90744 16363 എന്ന വാട്സാപ് നമ്പറിലും അയക്കണമെന്ന് തുണ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് വാചസ്പതി, ചെയർമാൻ ജി. വിനോദ് കുമാർ എന്നിവർ അറിയിച്ചു.