ssdf

പൂച്ചാക്കൽ: സി.പി.ഐ. അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. സി.പി.ഐ. ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഈ. എം.സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. എൽ.സി സെക്രട്ടറിമാരായ കെ.എം. ദിപീഷ്, കെ.എസ്. ബാബു, ഷാജി.കെ.കുന്നത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ജി. രഘുവരൻ,ഷിൽജാ സലിം, സ്മിത ദേവാനന്ദ്, വി.വിനോദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ആർ.ദിനിൽ , ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.